ശസ്‌ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടിയും നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി ഹർഷിന - പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ

🎬 Watch Now: Feature Video

thumbnail

By

Published : Apr 19, 2023, 11:00 PM IST

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവണമെന്നും തനിക്ക് 50 ലക്ഷം നഷ്‌ടപരിഹാരം ലഭിക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം. തന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം വീണ്ടും ആരംഭിക്കുമെന്ന്
ഹര്‍ഷിന വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേസില്‍ ദേശീയ വനിതാ കമ്മിഷനെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

അതേസമയം സംഭവത്തിൽ ഫോറൻസിക് പരിശോധന ഫലം ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന മുമ്പ് നിരാഹാര സമരം ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിന് മുമ്പിലായിരുന്നു ഈ സൂചന സമരം. തുടര്‍ന്ന് ഏറെ നാളുകൾ നീണ്ട സമര പ്രതിഷേധങ്ങൾക്കൊടുവിലാണ് സംഭവത്തിൽ പരാതിക്കാരിയായ ഹർഷിനയ്ക്ക് സർക്കാർ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചത്. മാത്രമല്ല ആരോഗ്യവകുപ്പിന്‍റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏതവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിരുന്നു. 

എന്നാൽ നഷ്‌ടപരിഹാരത്തുക പരിഹസിക്കുന്ന തരത്തിലായെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ഹർഷിന അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യമന്ത്രി നേരിട്ടുകണ്ട് രണ്ടാഴ്‌ചയ്ക്ക‌കം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അർഹമായ നഷ്‌ടപരിഹാര തുക നൽകുമെന്നുമായിരുന്നു വ്യക്തമാക്കിയതെന്നും എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല എന്നുമാണ് ഹർഷിനയുടെ ആരോപണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.