പഞ്ചായത്ത് നിർമിച്ച് നൽകിയ നടപ്പാലം തകർന്ന് അപകടം: ഒരാൾക്ക് പരിക്ക് - തിരുവാർപ്പ് പഞ്ചായത്ത്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/03-01-2024/640-480-20416355-thumbnail-16x9-foot-bridge-collapsed.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 3, 2024, 11:48 AM IST
കോട്ടയം : കോട്ടയത്ത് തിരുവാർപ്പ് പഞ്ചായത്ത് നിർമിച്ച് നൽകിയ നടപ്പാലം തകർന്ന് ഒരാൾക്ക് പരിക്ക്. കോട്ടയം തിരുവാർപ്പ് അംബേദ്‌കർ കോളനി റോഡിന് സമീപം കേളക്കേരി തോട്ടിന് കുറുകെ നിർമിച്ച പാലം തകർന്നാണ് നാട്ടുകാരന് പരിക്കേറ്റത്. പാലത്തിലൂടെ നടന്ന കൊച്ചു പാലത്തറ കെ കെ മണിയനാണ് വി ബോർഡ് തകർന്ന് കഴിഞ്ഞ ദിവസം തോട്ടിൽ വീണത് (Foot bridge collapsed in Kottayam Thiruvarppu Grama Panchayat and one injured). മണിയന്‍റെ ഇടതു തോളെല്ലിന് പൊട്ടലുണ്ട്. രണ്ട് മാസം മുൻപാണ് വി ബോർഡ് ഉപയോഗിച്ച് പാലം നിർമിച്ചത്. ഇവിടെ മുമ്പുണ്ടായിരുന്ന തടിപാലം കേടായതിനെ തുടർന്ന് നടപ്പാലം നിർമിക്കുകയായിരുന്നു. 87,500 രൂപയാണ് പാലത്തിന്‍റെ എസ്റ്റിമേറ്റ് തുക. രണ്ടു മാസമായി കൈവരികളും ഗർഡറും മാത്രമാണ് പാലത്തിനുണ്ടായിരുന്നത്. വീതി കുറഞ്ഞ ഗർഡറുകളിൽ ചവിട്ടി സാഹസികമായാണ് വിദ്യാർഥികളുൾപ്പെടെ പാലം കടന്നിരുന്നത്. ഇതിൽ പ്രതിഷേധം ശക്തമായപ്പോൾ പാലത്തിൽ തകിടിനു പകരം വി ബോർഡ് സ്ഥാപിക്കുകയായിരുന്നു. ശേഷം പാലത്തിൽ കൂടി നടന്നപ്പോഴാണ് മണിയൻ തോട്ടിൽ വീണത്. മുൻപും കാൽനടക്കാർക്ക് പാലത്തിൽ നിന്ന് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ വി ബോർഡിനു മുകളിൽ അധികൃതർ വാർക്ക തകിട് സ്ഥാപിച്ചിരുന്നു. ഈ തകിടുകൾ ബലമായി ഉറപ്പിച്ചിട്ടില്ലായെന്നും പരാതിയുണ്ട്. അടിയന്തരമായി ബലമുള്ള നടപ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ഉറപ്പുള്ള പാലം ഉടൻ നിർമിക്കുമെന്നാണ് പഞ്ചായത്തധികാരികൾ പറയുന്നത്.