കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം: ക്ഷുഭിതരായ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു, പ്രദേശത്ത് സംഘർഷാവസ്ഥ - കണമല

🎬 Watch Now: Feature Video

thumbnail

By

Published : May 19, 2023, 3:12 PM IST

Updated : May 19, 2023, 3:50 PM IST

കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കണമലയിൽ പ്രതിഷേധം ശക്തം. ക്ഷുഭിതരായ നാട്ടുകാർ റോഡിൽ വാഹനങ്ങൾ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു.

ആന്‍റോ ആന്‍റണി എംപി, തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ സംഭവസ്ഥലത്തെത്തി ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അടക്കം തടഞ്ഞു. കാട്ടുപോത്തിനെ വെടിവയ്‌ക്കാൻ ഉത്തരവ് വന്നതിന് ശേഷവും നാട്ടുകാർ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാൻ തയാറായിട്ടില്ല. അതേസമയം കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന കണമല സ്വദേശി പുറത്തേൽ ചാക്കോ മരിച്ചിരുന്നു. തൊട്ടുപിന്നാലെ പറമ്പിൽ വച്ച് കാട്ടുപോത്തിന്‍റെ കുത്തേറ്റ് പരിക്കേറ്റ പുന്നത്തറ തോമസും മരിച്ചു. ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ് തോമസ് മരണത്തിന് കീഴടങ്ങുന്നത്. 

സംഭവത്തെ തുടര്‍ന്ന് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധവും ആരംഭിച്ചു. കഴിഞ്ഞദിവസം എരുമേലി തുമരംപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്ത സംഭവവും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു. മാത്രമല്ല വന്യമ്യഗ ശല്യം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി വി.എന്‍ വാസവന്‍റെ നിര്‍ദേശ പ്രകാരം ജില്ല കലക്‌ടര്‍ കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. 

Last Updated : May 19, 2023, 3:50 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.