EP Jayarajan On Actor Jayasurya's Remark : സിനിമ രംഗത്തുള്ളവരുടെ പ്രസ്‌താവന ഇടത് വിരുദ്ധത പ്രചരിപ്പിക്കാനാകരുത് : ഇ പി ജയരാജൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 1, 2023, 3:55 PM IST

കണ്ണൂർ:തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള ബിജെപിയുടെ (BJP) ശ്രമം ജനവിധി ഭയപ്പെടുന്നതിനാലാണെന്ന് എൽഡിഎഫ് (LDF) കൺവീനർ ഇ പി ജയരാജൻ (EP Jayarajan). നിലവിലെ രാജ്യത്തിന്‍റെ സ്ഥിതി തങ്ങൾക്ക് അനുകൂലമല്ലെന്ന് ബിജെപി വ്യക്തമായി മനസിലാക്കുന്നുണ്ട്. മണിപ്പൂർ സംഭവവും ഡൽഹി സംഭവവും ഒക്കെ വിരൽചൂണ്ടുന്നത് ഇതാണെന്നും ജയരാജൻ പറഞ്ഞു. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലെ അജണ്ടകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷൻമാരാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെയും പാർട്ടിയും അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമാണ് വ്യക്തമാക്കേണ്ടത്. അദ്ദേഹം തന്നെ അതിൽ നിലപാട് വ്യക്തമാക്കുമെന്നും ജയരാജൻ പറഞ്ഞു. പാവപ്പെട്ട കർഷകരുടെ മനോനില സർക്കാർ മനസിലാക്കുന്നു. എന്നും കർഷകർക്കൊപ്പവും പിന്നാക്കം നിൽക്കുന്നവർക്ക് ഒപ്പവുമാണ് കേരള സർക്കാർ. അത്തരക്കാർക്ക് ഓണം ഉണ്ണാൻ വേണ്ടി പതിനെട്ടായിരം കോടി രൂപ സമാഹരിച്ച് നൽകി. അത്തരം സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് മാത്രമേ സാമൂഹിക - സിനിമ രംഗത്തുള്ളവർ പ്രതികരിക്കാൻ പാടുള്ളൂവെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി (EP Jayarajan On Actor Jayasurya's Remark). ഇത്തരക്കാരുടെ പ്രസ്‌താവനകൾ ഇടതുവിരുദ്ധതയുടെ ഭാഗമാണോ എന്ന് തോന്നിപ്പോകുന്നതാണ്. ഇത്തരം പരാമർശങ്ങൾ ആർഎസ്എസ് അനുകൂലമാണോ യുഡിഎഫ് അനുകൂലമാണോ എന്നൊക്കെ സംശയമുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കാത്തതിനാൽ ഇവർ ഇത്തരം കാര്യങ്ങൾ പറഞ്ഞതിൽ തിരുത്ത് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. നശീകരണ ചിന്തയുള്ളവരാണ് യുഡിഎഫ്. അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ (Cyber abuse against Achu Oommen) കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സൈബർ അധിക്ഷേപം എല്ലാ ഭാഗങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും നടക്കുന്നുണ്ട്. തങ്ങൾ അതൊന്നും പറഞ്ഞുനടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.