എന്‍റെ കേരളം പ്രദര്‍ശന വിപണന മേള: ശാസ്‌ത്രകൗതുകം ഉണര്‍ത്താന്‍ കാരവാൻ കറക്കം ഇനി തലസ്ഥാനത്ത്

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : പാഠപുസ്‌തകങ്ങളില്‍ അറിഞ്ഞ ശാസ്ത്രത്തിന്‍റെ കൗതുകങ്ങളുമായി സവാരി നടത്തുന്ന കാരവാന്‍ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളില്‍ കണ്ടും കേട്ടും അറിഞ്ഞ ഭൂമിയുടെ ഉള്ളറകള്‍ തൊട്ട് കാന്തിക ശക്തിയാല്‍ കത്തുന്ന ബള്‍ബുകളുടെ വിദ്യ വരെ നീളുന്ന ശാസ്ത്ര അറിവുകളാണ് കാരവനില്‍ സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വാഹനം ഒരുക്കിയിട്ടുള്ളത്.  

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്‍ഡ് പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന്‍റെ ശാസ്ത്ര പ്രദര്‍ശന യൂണിറ്റിലാണ് കൗതുകം ഉണര്‍ത്തുന്ന കാഴ്‌ചകള്‍. ഇന്ദ്രിയങ്ങളുടെ വേഗത മനസിലാക്കിത്തരുന്ന കളര്‍ മാജിക്, റൊട്ടേറ്റിങ് ക്യൂബ്, കാന്തിക ശക്തിയാല്‍ പ്രകാശിക്കുന്ന ബള്‍ബുകള്‍, ഹൈപ്പര്‍ ബോളോയിലൂടെ തടസമില്ലാതെ നീങ്ങുന്ന നീളമുള്ള വടി, ഭൂമിയുടെ ഉള്‍ഭാഗം, ഹീറ്റര്‍ കോയിലിന്‍റെ പ്രവര്‍ത്തനം തുടങ്ങിയ വിവിധ ഭൗതികശാസ്ത്ര വിദ്യകളാണ് കാരവാനില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്.  

സയന്‍സ് എക്‌സ്‌പിരിമെന്‍റുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന കാരവാനിനെ വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും കൗതുകത്തോടെ സ്വീകരിച്ചിരിക്കുകയാണ്. പാഠപുസ്‌തകങ്ങളിലെ വിവരങ്ങള്‍ അവധിക്കാലത്ത് ഓര്‍മ പുതുക്കാന്‍ കൂടി സഹായിക്കുമെന്നാണ് രക്ഷിതാക്കളുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്‍റെ കീഴിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 13 ജില്ലകളിലും നടന്ന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് കാരവാന്‍ തിരുവനന്തപുരത്തെത്തുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.