പറക്കും അണ്ണാനും മംഗോളിയൻ എലികുഞ്ഞും ഇഗ്വാനകളും ; ജനശ്രദ്ധയാകർഷിച്ച് എന്‍റെ കേരളം മൃഗസംരക്ഷണ വകുപ്പ് സ്റ്റാൾ - മൃഗസംരക്ഷണ വകുപ്പ് എന്‍റെ കേരളം

🎬 Watch Now: Feature Video

thumbnail

By

Published : May 27, 2023, 3:31 PM IST

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ ഭാഗമായി നടക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകൾ വൈവിധ്യങ്ങൾ കൊണ്ട് മാറ്റുരക്കുമ്പോൾ വിദേശയിനം ജീവികളെ പ്രദർശിപ്പിച്ച് ശ്രദ്ധയാകർഷിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. ഓസ്ട്രേലിയക്കാരൻ ഷുഗർ ഗ്ലൈഡറെന്ന പറക്കും അണ്ണാനും, ഷോർട്ട് ഹെയർ ഹാംസ്റ്ററും, മംഗോളിയൻ എലികുഞ്ഞുങ്ങളെയുമടക്കം പ്രദർശിപ്പിച്ചാണ് സ്റ്റാൾ വിസ്‌മയിപ്പിക്കുന്നത്. 

കാലുകളിൽ ഒളിപ്പിച്ച കുഞ്ഞ് ചിറകുമായി അണ്ണാൻ വർഗ്ഗത്തിലെ ഷുഗർ ഗ്ലൈഡർ, വിദേശയിനം അലങ്കാര പക്ഷികൾ, ഫാൻസി എലികൾ, ക്യൂട്ട്നെസ് നിറക്കുന്ന പൂച്ചകൾ എന്നിവരാണ് സ്റ്റാൾ സന്ദർശകരുടെ മനം കവരാനായി മേളയിൽ എത്തിയിരിക്കുന്നത്. ഇവയ്ക്ക് പുറമേ വിവിധയിനം പക്ഷികളുടെ മുട്ടകളും ആനയുടെ പല്ലും അരികൊമ്പനെയും പിടി 7 യും തളച്ച എലിഫന്‍റ് സ്ക്വാഡിന്‍റെ തോക്കും മേളയിൽ കൗതുക കാഴ്‌ചയാണ്.

പ്രദർശനത്തിലെ മുഖ്യ താരങ്ങൾ ഒക്കെയും കൂട്ടിലൊളിക്കുന്നതിനാൽ ഓന്ത് വർഗ്ഗത്തിൽ പെട്ട ഇഗ്വാനയ്ക്കാണ് ഫാൻസ്‌കാര് കൂടുതലുള്ളത്. ഇഗ്വാനയുടെ ഫോട്ടോ എടുക്കാനും പുറത്തെടുത്ത് കാണാനും നിരവധിയാളുകളാണ് ആവശ്യപ്പെടുന്നത്. പ്രദർശനങ്ങൾക്ക് പുറമെ മൃഗങ്ങളെ സംബന്ധിച്ച ചോദ്യോത്തര മത്സരങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മൃഗപരിപാലന മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് മേളയിലെ വൈവിധ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

Also read : ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനം, കേരള ഫയർ ആൻഡ് റെസ്ക്യു പ്രദർശന സ്റ്റാൾ എൻ്റെ കേരളം പ്രദർശന വിപണന മേളയില്‍

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.