Encroachment Of Revenue Land And Illegal Construction: മൂന്നാറിൽ റവന്യൂഭൂമി കയ്യേറി അനധികൃത നിർമാണം; കെട്ടിടങ്ങൾ ഏറ്റെടുത്ത് പഞ്ചായത്ത്‌ - മൂന്നാറിൽ റവന്യൂഭൂമി കയ്യേറി അനധികൃത നിർമാണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 21, 2023, 9:34 AM IST

ഇടുക്കി : മൂന്നാറിൽ റവന്യൂഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത്‌ ഏറ്റെടുത്ത് ബോർഡ്‌ സ്ഥാപിച്ചു (Encroachment of revenue land and illegal construction in Munnar). 10-ാം വാർഡ് ഇക്കാനഗർ ഭാഗത്ത് നിർമാണത്തിലിരുന്ന റിസോർട്ടിന് വേണ്ടി പണിത കെട്ടിടം ഉൾപ്പടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത്‌ ഏറ്റെടുത്തത് (Panchayat took over the buildings). ഉടമകളെ തിരിച്ചറിയാനായിട്ടില്ല. കയ്യേറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് എൻജിനീയറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് റവന്യൂ ഭൂമിയും തോട് പുറമ്പോക്കും കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തിയത്. അനുമതിയില്ലാതെ അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയത്. അതേസമയം കെട്ടിടം പൊളിച്ചു നീക്കുന്നതിനാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ എൻഒസി ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കി കെട്ടിടം നിയമാനുസൃതം ആക്കാവുന്നതാണെന്ന് മൂന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെഎൻ സഹജൻ അറിയിച്ചു.

ALSO READ: Amendment In Land Assignment Act : 1964 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി ; ഇടുക്കി ഉള്‍പ്പടെ പട്ടയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്‌കരിച്ചു

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.