ആനയ്ക്ക് എന്ത് മുൻമുഖ്യമന്ത്രി: ത്രിവേന്ദ്ര സിങ് റാവത്തിനെ തടഞ്ഞ് കാട്ടാന, ഒടുവില്‍ പാറപ്പുറത്ത് അഭയം - ഉത്തരാഖണ്ഡ് ഇന്നത്തെ പ്രധാന വാര്‍ത്ത
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16380310-thumbnail-3x2-jbsc.jpg)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി ആന. ഭയന്ന മുൻ മുഖ്യമന്ത്രി രക്ഷപ്പെടാൻ കാറില്‍ നിന്നും ഇറങ്ങിയോടി അടുത്തുള്ള കല്ലില്‍ കയറി.
എന്നിട്ടും ആന വിടാൻ കൂട്ടാക്കാതെ വാഹനങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആകാശത്തേക്ക് വെടിവച്ച് ആനയെ വിരട്ടിയോടിച്ചു. സംഭവത്തെ തുടര്‍ന്ന് അല്‍പ സമയത്തേക്ക് പ്രദേശത്ത് വാഹന ഗതാഗതത്തിന് തടസം നേരിട്ടു. ഒടുവില്‍ ആന പോയതോടെ ത്രിവേന്ദ്ര സിങ് റാവത്ത് തിരികെയെത്തി കാറില്‍ കയറി സ്ഥലം വിട്ടു. ഇതോടെ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കോട്‌ഡവാര്‍ - ദുഗ്ഗഡ റോഡിലാണ് സംഭവം.
Last Updated : Feb 3, 2023, 8:28 PM IST