അമ്പമ്പോ ഇതെന്തൊരു ഇഞ്ചി; ഒറ്റ ചുവടിൽ നിന്ന് കർഷകന് കിട്ടയിത് എട്ട് കിലോ ഇഞ്ചി
🎬 Watch Now: Feature Video
Published : Dec 31, 2023, 4:40 PM IST
ഇടുക്കി: ഒരു ചുവട്ടിൽ എട്ട് കിലോ ഇഞ്ചി വിളയിച്ച് ഇടുക്കി കട്ടപ്പനയിലെ കർഷകൻ (Eight kg of ginger was harvested in Kattapana Idukki). കെ ആർ അനിൽ കുമാറിന്‍റെ പുരയിടത്തിലാണ് ഒറ്റ ചുവട്ടിലായി എട്ട് കിലോ ഇഞ്ചി വിളഞ്ഞത്. അഞ്ച് വർഷം മുമ്പാണ് വിത്ത് വാങ്ങി അനിൽ കുമാർ ഇഞ്ചി കൃഷിയിറക്കിയത്. ആദ്യമൊക്കെ ഒന്ന് മുതൽ രണ്ട് കിലോ വരെ തൂക്കത്തിൽ ഇഞ്ചി ഉണ്ടായി. കഴിഞ്ഞ വർഷം ഇത് അഞ്ച് കിലോ ആയി ഉയർന്നു. ഇത്തവണ ഒരു ചുവട്ടിൽ നിന്ന് ലഭിച്ചത് എട്ട് കിലോ ഇഞ്ചി. ജൈവ വളം മാത്രമാണ് അനിൽകുമാർ കൃഷിക്ക് ഉപയോഗിക്കുന്നത്. എട്ട് കിലോ ഇഞ്ചി വിളഞ്ഞപ്പോൾ മുകളിലേക്ക് ആറ് അടി ഉയരത്തിൽ തണ്ടും വളർന്നു. പാരമ്പര്യമായി കൃഷി ചെയ്‌ത് വരുന്ന കർഷകനാണ് അനിൽ കുമാർ. രാസവളം കൃഷിയിടത്തിൽ കയറ്റാത്ത ഈ കർഷകന് മണ്ണ് നൽകിയ സമ്മാനമാണ് എട്ട് കിലോ തൂക്കമുള്ള ഇഞ്ചി. അനിൽ കുമാറും ഭാര്യ അനിയും ചേർന്നാണ് കൃഷി നടത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഇഞ്ചിയുടെ വലിപ്പവും തൂക്കവും കൂടി വരുന്നത് ഇവർക്ക് തന്നെ അത്ഭുതമാണ്.