PULPALLY CO OPERATIVE BANK FRAUD: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി റെയ്‌ഡ് - K K ABRAHAM
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18714141-thumbnail-16x9-vsd.jpg)
വയനാട് : വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലും ബാങ്ക് മുന്‍ പ്രസിഡന്‍റായിരുന്ന കെ കെ എബ്രഹാമിന്‍റെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരിശോധന. ആറംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. കെ കെ എബ്രാഹം കൂടാതെ മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.
ബാങ്കിലെ വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരെത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കെ കെ എബ്രഹാം നിലവില്‍ മാനന്തവാടി ജില്ല ജയിലില്‍ റിമാൻഡിൽ കഴിയുകയാണ്.
ഇതിനിടയിലാണ് കെ കെ എബ്രഹാമിന്‍റെ പുല്‍പ്പള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടില്‍ ഇഡി റെയ്‌ഡ് നടത്തുന്നത്. കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് റെയ്‌ഡിൽ പങ്കെടുക്കുന്നത്. നാല് മാസം മുൻപാണ് ഇഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് കേസിലെ പ്രതികൾ.
ALSO READ : പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി