mike controversy | 'ആദ്യം മുദ്രാവാക്യം, പിന്നാലെ മൈക്ക്, കൂട്ടി വായിക്കുമ്പോൾ സംശയം'; മൈക്ക് വിവാദത്തില്‍ ഇപി ജയരാജന്‍ - മൈക്ക് തകരാറിലായ വിഷയത്തില്‍

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2023, 4:15 PM IST

കോഴിക്കോട്: ഉമ്മൻചാണ്ടി അനുസ്‌മരണത്തിനിടെ മൈക്ക് തകരാറിലായ വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് എൽഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുമ്പും ശേഷവും മുദ്രാവാക്യം വിളികൾ കേട്ടില്ല, മൈക്കും തകരാറിലായില്ല. പിണറായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യമുയർന്നു, പിന്നാലെ മൈക്കും തകരാറിലായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ആർക്കായാലും സംശയം ഉണ്ടാകില്ലേ എന്നും ജയരാജൻ ചോദിച്ചു. 

വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെയുണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം. പ്രശ്‌നമുണ്ടാക്കിയപ്പോഴും മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. 

ഉന്നത നിലവാരമുള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരമുള്ള നടപടി മാത്രമാണ് പൊലീസ് ചെയ്‌തത്. ആരെയും പ്രതി ആക്കിയില്ലയെന്നും ജയരാജൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ കോൺഗ്രസ് എന്താണ് കാട്ടിക്കൂട്ടിയതെന്നും ജയരാജൻ ചോദിച്ചു. കെപിസിസി പ്രസിഡന്‍റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.