Manipur Riot | 'മണിപ്പൂര്‍ കലാപം കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌തത്': ഡിവൈഎഫ്‌ഐ - വി കെ സനോജ്
🎬 Watch Now: Feature Video
കോഴിക്കോട്: മണിപ്പൂർ കലാപം കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്‌തതെന്ന് ഡിവൈഎഫ്ഐ. കലാപം തടയാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇന്ത്യക്ക് ഇങ്ങനെ ഒരു പ്രധാനമന്ത്രിയെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മോദി സർക്കാർ സമ്പൂർണ പരാജയമാണ്. വിദ്വേഷ പ്രസംഗം നടത്താൻ നരേന്ദ്ര മോദിക്ക് നല്ലപോലെ സമയമുണ്ട്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്ര ഇന്ത്യയുടെ തുടക്കമാണ് മണിപ്പൂരിൽ കണ്ട് തുടങ്ങിയതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇന്ത്യ ലോകത്തിന് മുന്നിൽ ഇത്രയേറെ അപമാനിക്കപ്പെട്ട ഇതു പോലുള്ള സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഒരു വിഭാഗത്തെ അടിച്ചമർത്തി ഹിന്ദു അനുകൂല വിഭാഗത്തെ വളർത്തുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. ഇതിനെതിരെ നാളെ (ജൂലൈ 22) 3000 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും എന്നും വി കെ സനോജ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്കെതിരായ വിനായകൻ്റെ പ്രതികരണത്തോട് യോജിപ്പില്ല. മരിച്ച് കിടക്കുന്ന ആൾക്കെതിരെയുള്ള പദപ്രയോഗം ഒഴിവാക്കേണ്ടതാണെന്നും വി കെ സനോജ് പറഞ്ഞു. ആലപ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ കൊലപാതകത്തിന് പന്നിൽ ലഹരി മാഫിയയാണ്. ആർഎസ്എസ് ആണ് ഈ സംഘത്തിന് പിന്തുണ നൽകുന്നത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കരുതെന്നും സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു.