ETV Bharat / state

മോദിയുമായി അടുത്ത ബന്ധം; ഗോവയുടെ മുൻമന്ത്രി, ആരാണ് കേരളത്തിന്‍റെ പുതിയ ഗവർണർ രാജേന്ദ്ര ആർലേകർ? - KERALA GOVERNOR RAJENDRA ARLEKAR

ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് രാജേന്ദ്ര ആര്‍ലേകർ. ഗോവ സ്വദേശിയാണ് അദ്ദേഹം.

Etv Bharat
Rajendra Vishwanath Arlekar (fb/arlekar.rajendra)
author img

By ETV Bharat Kerala Team

Published : 12 hours ago

രാജ്യത്തിന്‍റെ വിവധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുതിയ തീരുമാന പ്രകാരം ബിഹാർ ഗവർണറായിരുന്ന രാജേന്ദ്ര ആർലേകറിനെയാണ് കേരളത്തിന്‍റെ പുതിയ ഗവര്‍ണറായി നിയമിച്ചത്.

കേരളത്തിന്‍റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. കേരള ഗവര്‍ണറായി ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ ചുമതലയേറ്റെടുക്കും. കേരളത്തിലെ 23ാമത്തെ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഇതോടെ ആരാണ് പുതിയ കേരള ​ഗവർണർ എന്നതാണ് ചർച്ച.

ആരാണ് രാജേന്ദ്ര ആർലേകർ: ഗോവയില്‍ നിന്നുള്ള നേതാവാണ് രാജേന്ദ്ര ആർലേകർ. ബിജെപി കേന്ദ്രനേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ ഉറച്ച ആര്‍എസ്എസുകാരനാണ്. ഗോവയിൽ നീണ്ടകാലം രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിരുന്നു.

1989 മുതലാണ് അദ്ദേഹം ബിജെപിയില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചത്. 1980 മുതൽ ഗോവയിലെ ബിജെപിയുടെ അംഗമാണ് അദ്ദേഹം. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍, ഗോവ എസ്‌സി ആൻഡ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2014ൽ മനോഹർ പരീക്കർ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായപ്പോൾ ആർലേകറെ അടുത്ത ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാൽ ഏറ്റവും അവസാനഘട്ടത്തിൽ ലക്ഷ്‌മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.

2002-2007, 2012-2017 കാലഘട്ടങ്ങളില്‍ അദ്ദേഹം എംഎല്‍എയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2015 വരെ അദ്ദേഹം ഗോവ നിയമസഭ സ്‌പീക്കറായി. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈ 6നാണ് ആർലേകർ ഹിമാചല്‍ പ്രദേശിന്‍റെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിന്‍റെ 21ാമത് ഗവർണറായിരുന്നു അദ്ദേഹം. 2023 ഫെബ്രുവരിയിലാണ് രാജേന്ദ്ര ആർലേകർ ബിഹാറിന്‍റെ 29ാമാത് ഗവര്‍ണറായി നിയമിതനായത്.

Also Read: കേരളത്തിന് പുതിയ ഗവർണർ; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാറിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.