വാഷിങ്ടണ്‍: അമേരിക്കയുടെ കരുത്തിന്‍റെയും ശക്തിയുടെയും പ്രതീകമായി 240ലേറെ വര്‍ഷമായി നിലനില്‍ക്കുന്ന വെള്ളത്തലയൻ കടൽപ്പരുന്തിന് ആദരം. രാജ്യത്തെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്ന ബില്ലിന് പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗീകാരം നല്‍കി.
തലയില്‍ വെളുപ്പും ഇളം മഞ്ഞകൊക്കും തൂവലുകള്‍ക്ക് ബ്രൗണ്‍ നിറവുമുള്ള പക്ഷിയാണിത്. കഷണ്ടിത്തലയന്‍ പരുന്തെന്നും ഇതിന് പേരുണ്ട്. അമേരിക്കന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ബില്‍ പാസാക്കി പ്രസിഡന്‍റിന്‍റെ അംഗീകാരത്തിനായി അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയുടെ പ്രതീകമായാണ് വെള്ളത്തലയൻ കടൽപ്പരുന്തിനെ 240 വർഷത്തിലേറെയായി അറിയപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്‍റെ ചിത്രമാണ് ആലേഖനം ചെയ്‌തിട്ടുള്ളതും.
‘രാജ്യത്ത് നിലനില്‍ക്കുന്ന ഈ ചിഹ്നം ഇപ്പോള്‍ നമ്മുടെ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും അതിന്‍റെ ശരിയായ സ്ഥാനം വഹിക്കുന്നു’- എന്നാണ് തീരുമാനം പ്രഖ്യാപിച്ച് ബൈഡന്‍ പറഞ്ഞത്.
ദേശീയ സസ്‌തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്‌പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.
1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ കടല്‍പ്പരുന്ത്. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ് ഉള്ളത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്‌ക, മെക്‌സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
Also Read: 'അമേരിക്കയില്‍ ആണും പെണ്ണും മാത്രം മതി'; 'ട്രാൻസ്‌ജെൻഡർ ഭ്രാന്ത്' അവസാനിപ്പിക്കുമെന്ന് ട്രംപ്