Drowned Death In Temple Pond Kollam: സുഹൃത്ത് അബദ്ധത്തിൽ കുളത്തിൽ വീണു, രക്ഷപ്പെടുത്താനായി ചാടി; കൊല്ലത്ത് രണ്ട് പേർ മുങ്ങി മരിച്ചു - കൊല്ലം മരണം
🎬 Watch Now: Feature Video
Published : Sep 9, 2023, 7:45 AM IST
കൊല്ലം : കൊല്ലത്ത് ക്ഷേത്രക്കുളത്തിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടത്തി (Drown death). കൊല്ലം അയത്തിൽ കരുത്തറക്ഷേത്ര കുളത്തിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത് (Drowned Death In Temple Pond Kollam). അയത്തിൽ സ്വദേശികളായ ഗിരികുമാർ (58), ചാക്കോ എന്ന അച്ചൻകുഞ്ഞ് (51) എന്നിവരെയാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. കുളക്കടവിൽ ഇരിക്കുന്നതിനിടെ ഒരാൾ കുളത്തിലേക്ക് വീഴുകയും ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയതുമാണ് അപകടത്തിനിടയാക്കിയത്. വ്യാഴാഴ്‌ച (സെപ്‌റ്റംബർ 7) രാത്രിയായിരുന്നു അപകടം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നതായാണ് പൊലീസിന്‍റെ സംശയം. ഇന്നലെ ഉച്ചയോടെ ഗിരികുമാറിന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരവിപുരം പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് മോർച്ചറിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിൽ കയറ്റുമ്പോഴാണ് ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരുത്തറക്ഷേത്രത്തിലെ കുളത്തിൽ ഇതിന് മുൻപും അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുളം നവീകരിക്കാത്തതും ചുറ്റുവേലി ഇല്ലാത്തതും അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.