Diamond Jubilee Of Lamborghini : കാർ പ്രേമികളുടെ കണ്ണഞ്ചും കാഴ്‌ച ; നിരത്തുനിറയെ ലംബോർഗിനി - Lamborghini Diamond Jubilee Procession
🎬 Watch Now: Feature Video
Published : Oct 6, 2023, 10:43 PM IST
ജോധ്പൂർ : വെള്ളിയാഴ്‌ച ജോധ്പൂരിന്‍റെ തെരുവുകളെ മനോഹരമാക്കി ലംബോർഗിനിയുടെ വിവിധ മോഡലുകള്‍(diamond jubilee of Lamborghini). ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് അതായത് 1963 -ൽ പ്രയാണമാരംഭിച്ച ലംബോർഗിനിയുടെ വജ്ര ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള അണിനിരക്കലിനാണ് ജോധ്പൂര്‍ വേദിയായത്. ജിറോ ഇന്ത്യ 2023 ന്‍റെ ഭാഗമായി കാർ പ്രേമികളുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധ ആകർഷിച്ച് ജോധ്പൂരിൽ നിന്ന് ജയ്‌സാൽമീറിലേക്ക് ലംബോർഗിനികള്‍ ഘോഷയാത്ര പുറപ്പെടുകയായിരുന്നു. ഇതിന്‍റെ ഭാഗമാവാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ലംബോർഗിനികളാണ് ജോധ്പൂരിൽ എത്തിയത്. 265 കിലോമീറ്റർ ദൂരം സഞ്ചരിക്കാന്‍ നാല് മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാഫിക്കും റോഡുകളുടെ അവസ്ഥയും കണക്കിലെടുത്ത് നിയന്ത്രിത വേഗതയിലായിരിക്കും പ്രയാണം. ഏതാണ്ട് 12 കോടി വിലമതിക്കുന്നതാണ് ഈ ആഡംബര ബ്രാന്‍ഡിന്‍റെ കാറുകള്‍. ലംബോർഗിനിയുടെ ആദ്യ സൂപ്പർകാര്‍ 350 ജിടിയായിരുന്നു. ഇത് 1963 -ൽ ആരംഭിച്ചത് മുതൽ വാഹന വിപണി കീഴടക്കുന്ന പല മോഡലുകളുമായി കമ്പനി വികസിച്ചു. ഏതൊരു കാര്‍ പ്രേമിയുടെയും സ്വപ്‌നത്തില്‍ ലംബോർഗിനിയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്.