വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം, ദേവീരമ്മയെ കാണാൻ മലമുകളിലെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹം - Deviramma Betta
🎬 Watch Now: Feature Video


Published : Nov 15, 2023, 11:27 AM IST
ചിക്കമംഗളൂരു: ദീപാവലി ഉത്സവത്തിന് വർഷത്തിലൊരിക്കൽ തുറക്കുന്ന ദേവീരമ്മ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. കർണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്ന് 26 കിലോമീറ്റർ അകലെയാണ് ദേവീരമ്മ ക്ഷേത്രം.Deviramma Betta സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,800 അടി ഉയരത്തിൽ പിരമിഡ് ആകൃതിയിലാണ് കുന്ന് സ്ഥിതി ചെയ്യുന്നത്. കുന്നിൻ മുകളിലെ ചെറിയ ക്ഷേത്രത്തിലേക്ക് എട്ട് കിലോമീറ്റർ ദൂരം നഗ്നപാദരായി എത്തിയാണ് ഭക്തർ ദേവീരമ്മയെ ദർശനം നടത്തുന്നത്.Goddess on the hill ബിന്ദിഗ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വർഷം മുഴുവനും ദേവിരമ്മ ദർശനം നൽകുന്നു. എന്നാൽ പ്രത്യേക ദിവസങ്ങളില്‍ മാത്രമേ ചന്ദ്ര ദ്രോണ മലമുകളിലെ ക്ഷേത്രത്തിൽ ദേവീരമ്മയുടെ ദർശനം ലഭിക്കൂ.Devigiri Deviramma temple രാത്രി മലകയറാൻ തുടങ്ങുന്ന ഭക്തർ പുലർച്ചയോടെ മലമുകളിൽ തടിച്ചുകൂടും. ദേവീരമ്മയ്‌ക്കൊപ്പം, പ്രകൃതിയുടെ സുന്ദരമായ ഇടവും, മലയിലെ തണുത്ത കാറ്റും എല്ലാം തന്നെ അവര്‍ താണ്ടിയ വഴികളിലെ ക്ഷീണം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാക്കുന്നു.
ALSO READ: ബബിയ ഓര്‍മയായിട്ട് ഒന്നരവർഷം; അനന്തപുരം ക്ഷേത്ര തടാകത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു