6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നു - അടൂര്‍ കെഎപി ക്യാമ്പ്
🎬 Watch Now: Feature Video
Published : Dec 1, 2023, 9:31 PM IST
പത്തനംതിട്ട : കൊല്ലം ഓയൂരില്‍ നിന്നും ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പിടികൂടിയ മൂന്ന് പേരെയും അടൂര്‍ കെഎപി ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി പദ്‌മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തമിഴ്‌നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറയില്‍ നിന്ന് ഇന്ന് (ഡിസംബര്‍ 1) വൈകിട്ടോടെയാണ് മൂവരും പിടിയിലായത് (Oyoor Kidnap Case). എഞ്ചിനീയറിങ് ബിരുദധാരിയായ പദ്‌മകുമാറിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എഡിജിപി എംആര്‍ അജിത്കുമാര്‍, ഡിഐജി ആര്‍ നിശാന്തിനി, ഐജി സ്‌പര്‍ജൻ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത് (Three People On Custody In Kidnap Case). കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് നല്‍കിയ ആളെയും കുട്ടിയെ കടത്തികൊണ്ടു പോയതിന് ശേഷം എത്തിച്ച വീടിന്‍റെ ഉടമസ്ഥനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് (Kollam Kidnap Case). പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ നേരത്തെയും പൊലീസ് നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു. നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കേസിന് പിന്നാലെന്നാണ് ലഭിക്കുന്ന വിവരം.