ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

By ETV Bharat Kerala Team

Published : Nov 15, 2023, 11:00 PM IST

thumbnail

ഇടുക്കി : കഴിഞ്ഞ ഞായറാഴ്‌ച ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി (Dead Bodies Of  Boat Capsize Victims In Anayirankal Dam Found). ചിന്നക്കനാൽ 301 കോളനി സ്വദേശി നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് (ബുധനാഴ്‌ച) രാവിലെ എട്ടിനാണ് വള്ളം മറിഞ്ഞ സ്ഥലത്തുനിന്ന് 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഗോപിയോടൊപ്പം വള്ളം മറിഞ്ഞുകാണാതായ പാറക്കൽ സജീവന്‍റെ (38) മൃതദേഹം വൈകുനേരം 5 മണിയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്തുനിന്ന് 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. സജീവന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ചാണ് രാവിലെ 10 ന് നാവികസേനയുടെ 9 അംഗ ടീം തെരച്ചിലായി ആനയിറങ്കലിലെത്തിയത്. നാവിക സേനാംഗങ്ങളെ കൂടാതെ അഗ്നിശമന സേനയുടെ തൊടുപുഴ, ഫോർട്ട് കൊച്ചി യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘവും തെരച്ചിലിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.