VIDEO| എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ദയാഭായുടെ നിരാഹാര സമരം 9ാം ദിവസം - എൻഡോസൾഫാൻ
🎬 Watch Now: Feature Video
തിരുവനന്തപുരം: ജനങ്ങൾ നിലനിൽപ്പിനായി സമരം ചെയ്യുമ്പോൾ സർക്കാറിന് നേതൃത്വം നൽകുന്നവർ കുടുംബസമേതം വിദേശത്ത് പോയിരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ദയാഭായി. ഇത്തരത്തിൽ പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരവകാശവുമില്ലെന്നും ദയാഭായി വ്യക്തമാക്കി. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ് ദയാഭായി.
സമരം 9 ദിവസം പിന്നിട്ടിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും സർക്കാർ തയാറായിട്ടില്ല. ചർച്ചയ്ക്കില്ലെന്ന സർക്കാറിൻ്റെ നിഷേധാത്മക നിലപാട് മാപ്പില്ലാത്ത നടപടിയാണെന്നും ദയാഭായി പ്രതികരിച്ചു. സമരത്തോടുള്ള പേടി കൊണ്ടാണ് സർക്കാർ ബലമായി ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ല. സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ദയാഭായി വ്യക്തമാക്കി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ സമരസമിതി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.
Last Updated : Feb 3, 2023, 8:29 PM IST