Dancing With Snakes : ഉത്സവത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് നൃത്തം; വീഡിയോ വൈറലായതോടെ യുവാവ് അറസ്റ്റിൽ - പാമ്പുകളുമായി നൃത്തം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 18, 2023, 10:25 PM IST

തേനി (തമിഴ്‌നാട്): ക്ഷേത്രോത്സവത്തിനിടെ പാമ്പുകളുമായി നൃത്തം ചെയ്‌ത യുവാവ് അറസ്‌റ്റില്‍. വീരപാണ്ടി സ്വദേശി മുകിൽവർണ്ണനാണ് (23) തമിഴ്‌നാട് വനം വകുപ്പിന്‍റെ പിടിയിലായത് (Dancing With Snakes At Temple Festival Lead To Arrest Of Youth). തേനിക്കടുത്ത് മുത്തുതേവൻപട്ടിയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്റ്റേജില്‍ കലാപരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. ഇതില്‍ പാമ്പിനൊപ്പമുള്ള നൃത്തമായിരുന്നു മുകിൽവർണ്ണന്‍റെ ഐറ്റം. കാണികളുടെ ഹർഷാരവങ്ങൾക്കിടെ ഇയാള്‍ പാമ്പുകളെ കയ്യിലെടുത്തും പ്രകോപിപ്പിച്ചും നൃത്തം ചെയ്യുന്ന വീഡിയോ ഏറെ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ തേനി ഫോറസ്റ്റ് വാർഡൻ സെന്തിൽകുമാറിന്‍റെ നേതൃത്വത്തിൽ നൃത്തംചെയ്യുന്ന ആളെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു. തുടർന്നാണ് വീരപാണ്ടി സ്വദേശി മുകിൽവർണ്ണനാണ് നർത്തകൻ എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് സെന്തിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം മുകിൽവർണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ മുകിൽവർണ്ണൻ്റെ കൈവശം മൂന്ന് മൂർഖൻ പാമ്പുകളും രണ്ട് ചേര പാമ്പുകളുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാമ്പുകളുടെ പല്ലുകൾ നീക്കം ചെയ്‌തതായും കണ്ടെത്തി. മുകിൽവര്‍ണ്ണനെ അറസ്റ്റ് ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നിയമനടപടികൾക്ക് ശേഷം പിടിച്ചെടുത്ത പാമ്പുകളെ തേനി വനമേഖലയിലേക്ക് തുറന്നുവിട്ടു. അതേസമയം ഈ കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വനംവകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.