Cricket World Cup 2023 Matches Etv Bharat ഏകദിന ലോകകപ്പ് ക്രിക്കറ്റ് 2023 ഇടിവി ഭാരതിനൊപ്പം
🎬 Watch Now: Feature Video
Published : Oct 3, 2023, 5:23 PM IST
|Updated : Oct 4, 2023, 9:10 AM IST
ഹൈദരാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആവേശത്തില്‍ ലോകം. ഒക്‌ടോബർ അഞ്ച് മുതല്‍ നവംബർ 19വരെയാണ് മത്സരങ്ങൾ. അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിരുന്നു. ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സും യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ടൂര്‍ണമെന്‍റില്‍ അവസരം ഉറപ്പിച്ചത്. 10 ടീമുകളും പരസ്‌പരം ഓരോ വീതം കളികളില്‍ ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തില്‍ അരങ്ങേറുക. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമിയിലേക്ക് മുന്നേറാം. മുംബൈയില്‍ നവംബര്‍ 15-ന് ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍. ലോക ക്രിക്കറ്റ് മാമാങ്കത്തിന്‍റെ വിശദ വിവരങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വാർത്ത പോർട്ടലായ ഇടിവി ഭാരതിനൊപ്പം ആഘോഷമാക്കാം...