മരണ വീട്ടില്‍ കോണ്‍ഗ്രസ് പ്രവർത്തകനെ കേരള കോണ്‍ഗ്രസ് പ്രവർത്തകൻ കുത്തി - ഇടുക്കി രാഷ്‌ട്രീയ തര്‍ക്കങ്ങള്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 25, 2023, 2:23 PM IST

ഇടുക്കി : മരണ വീട്ടിൽ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവർത്തകനെ കേരള കോണ്‍ഗ്രസ് പ്രവർത്തകൻ കുത്തി പരിക്കേൽപിച്ചു (Congress worker stabbed Kerala Congress Worker in Idukki). ഇടുക്കി നെടുങ്കണ്ടതാണ് സംഭവം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിലും പിന്നാലെ കത്തിക്കുത്തിലും കലാശിച്ചതെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നെടുങ്കണ്ടം സ്വദേശി ഫ്രിജോയെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജിൻസൺ പൗവ്വത്ത് കുത്തി പരിക്കേൽപിച്ചത്. നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും (clash between Congress worker and Kerala Congress Worker in Idukki). ഇതിനിടെ മലനാട് കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം ഉണ്ടാകുകയായിരുന്നു. പിന്നാലെ തര്‍ക്കം അടിപിടിയിലേക്ക് നീങ്ങി. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുണ്ടായ ആക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിയ്ക്കുകയാണെന്നാണ് കേരള കോൺഗ്രസിന്‍റെ ആരോപണം. ഫ്രിജോയുടെ വയറിൽ ആണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടെ മറ്റൊരാൾക്കും പരിക്കേറ്റു. സംഭവത്തില്‍ ജിൻസണെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.