Communal Riots Free Kerala : ഏഴര വർഷമായി വർഗീയ സംഘർഷങ്ങൾ ഉണ്ടാവാത്ത ഏക സംസ്ഥാനമാണ് കേരളം : മുഖ്യമന്ത്രി - ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ ഉദ്ഘാടനം
🎬 Watch Now: Feature Video
Published : Oct 1, 2023, 3:43 PM IST
കോട്ടയം : ഏഴര വർഷമായി വർഗീയ സംഘർഷങ്ങൾ ഉണ്ടാവാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Communal Riots Free Kerala). ചില ശക്തികൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതിനെ അതിജീവിച്ച പാരമ്പര്യമാണ് കേരളത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സി സി എ (ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ) ജനറൽ അസംബ്ലിയുടെ ഭാഗമായി നടത്തിയ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഭിന്നതകൾ പരിഹരിക്കാൻ പരിശ്രമിക്കുന്ന കൂട്ടായ്‌മയാണ് എക്യുമെനിക്കൽ പ്രസ്ഥാനമെന്നും തിൻമകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ വാസവൻ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. ജെറി പിള്ളൈ, ഡോ. മാത്യൂസ് ജോർജ് ചുനക്കര തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം സഭകളിൽ നിന്ന് 600 ഓളം പ്രതിനിധികൾ മൂന്നുദിവസം നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.