'പരാതികള്‍ വര്‍ധിക്കും, അത് ജനം സര്‍ക്കാരിനെ വിശ്വസിക്കുന്നത് കൊണ്ട്...' മുഖ്യമന്ത്രി പിണറായി വിജയന്‍
🎬 Watch Now: Feature Video
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിലേക്ക് ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). പരാതികള്‍ വര്‍ധിക്കുന്നത് നല്ല പ്രവണതയാണെന്നും ജനം സര്‍ക്കാരിനെ അത്രത്തോളം വിശ്വസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നവകേരള സദസിന്‍റെ (Navakerala Sadas) ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാരിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് ജനം പരാതികൾ തരുന്നത്. പരാതികൾ വർധിക്കുന്നത് കൊണ്ട് വേവലാതിപ്പെടേണ്ടതില്ല. ഓരോ പരാതികള്‍ക്കും ഓരോ സ്വഭാവമാണ്. അത് പരിശോധിച്ച ശേഷം അത് എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ജനം പരാതി നല്‍കാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്‍റെ ഏഴാം ദിനമാണ് ഇന്ന്. നവംബര്‍ 18ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലയിലാണ് നവകേരള സദസിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം. ഡിസംബര്‍ 24 വരെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ വച്ചാണ് നവകേരള സദസിന്‍റെ സമാപന സമ്മേളനം നടക്കുന്നത്.