ETV Bharat / state

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍ - SCIENCE FESTIVAL OVERALL CHAMPION

1450 പോയിൻ്റുമായാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യൻമാരായത്.

STATE SCHOOL SCIENCE FESTIVAL  സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം  SCHOOL SCIENCE FESTIVAL ALAPPUZHA  STATE SCIENCE FESTIVAL UPDATES
Malappuram District overall champions in state school science festival 2024. (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 18, 2024, 10:49 PM IST

ആലപ്പുഴ: 56ആമത് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി മലപ്പുറം ജില്ല. നാല് ദിവസം നീണ്ട് നിന്ന ശാസ്ത്രമേളയ്‌ക്ക് സമാപനമായപ്പോള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ 1450 പോയിൻ്റുമായാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1412 പോയിൻ്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 1353 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് 140 പോയിൻ്റുമായി ഓവറോള്‍ ചാമ്പ്യൻമാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് 131 പോയിൻ്റുമായി രണ്ടാം സ്ഥാനവും 126 പോയിൻ്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വിഎച്ച്എസ്ഇ എക്‌സ്പോയില്‍ മേഖലാ തലത്തില്‍ നടന്ന മത്സരത്തില്‍ 67 പോയിൻ്റുമായി തൃശൂര്‍ ചാമ്പ്യന്മാരായി. 66 പോയിൻ്റുമായി കൊല്ലം രണ്ടാം സ്ഥാനത്തും എറണാകുളം 60 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമെത്തി.

Also Read: രണ്ടാം ക്ലാസുകാരിയുടെ കഥ ഇനി മൂന്നാം ക്ലാസുകാർ പഠിക്കും; അഭിമാന നേട്ടവുമായി മെയ് സിതാരയുടെ 'പൂമ്പാറ്റുമ്മ'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.