CM Criticized Opposition And Central Govt : 'ഓണം വറുതിയിലാകുമെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടി' : മുഖ്യമന്ത്രി - Puthuppally Byelection convention

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 31, 2023, 8:20 AM IST

കോട്ടയം : ഓണം വറുതിയിലാകുമെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടിയേറ്റുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan on Onam celebration). പൊതുവിപണിയിൽ സർക്കാർ ഫലപ്രദമായിട്ടാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ (CM in Puthppally Convention) ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വറുതിയും ഇല്ലാതെയാണ് കേരളം സമൃദ്ധമായി ഓണം ആഘോഷിച്ചത്. കിറ്റ് എന്ന് കേട്ടാൽ പ്രതിപക്ഷത്തിന് ഭയമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാനത്ത് നേരത്തെ ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നു. ഓണം വറുതിയുടെയും ഇല്ലായ്‌മയുടേതുമാകുമെന്ന് വ്യാപകമായ പ്രചരിപ്പിച്ചു. എന്നാലത് പൊതുജനം സ്വീകരിച്ചില്ല. സപ്ലൈകോ തകർന്നുവെന്ന് (Opposition on Supplyco) പ്രചരിപ്പിച്ച പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ അടിയാണ് പത്തു ദിവസത്തെ സപ്ലൈകോയുടെ വരുമാന കണക്കുകളെന്നും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കൽ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര നിലപാടിൽ പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. കേരളത്തിന്‌ വേണ്ടി സംസാരിക്കാൻ യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയെ (Union Finance minister) കാണാൻ പോലും തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വികസനം ഉണ്ടാകരുതെന്നാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.