Chokli Police Seat Belt Issue നിയമം എല്ലാവര്‍ക്കും ഒരു പോലെയല്ലേ? പൊലീസിന് എതിരെ പ്രതിഷേധം, യുവാവിന് സോഷ്യല്‍ മീഡിയയുടെ കയ്യടി - Kannur Seat Belt Issue
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/12-10-2023/640-480-19745451-thumbnail-16x9--chokli-police--seat-belt-issue.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 12, 2023, 11:52 AM IST
കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാത്തതിന് സുഹൃത്തിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ യുവാവിന് സോഷ്യല്‍ മീഡിയയുടെ കയ്യടി (Kannur Helmet Issue). ഒപ്പം പൊലീസിന്‍റെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയതിന് യുവാവിനെതിരെ കേസെടുത്തതിനെതിരെ വന്‍ പ്രതിഷേധവും. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് പൊലീസിനോട് ചൂണ്ടിക്കാട്ടിയതിനാണ് സോഷ്യല്‍ മീഡിയയിലൂടെ യുവാവിന് അഭിന്ദന പ്രവാഹം (Kannur Seat Belt Issue). പുല്ലൂക്കര സ്വദേശിയായ സനൂപിനെതിരെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ചൊക്ലി പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ കേസ്. സനൂപിന്‍റെ സുഹൃത്ത് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം പൊലീസ് പിഴയിട്ടു. മുക്കീല്‍പ്പീടികയിലെ തട്ടുകടയ്‌ക്ക് സമീപം ബൈക്ക് നിര്‍ത്തിയിട്ടപ്പോഴായിരുന്നു പൊലീസ് നടപടി. നിര്‍ത്തിയിട്ട വാഹനത്തിന്‍റെ പേരില്‍ പൊലീസ് എടുത്ത നടപടിയാണ് സനൂപിനെ ചൊടിപ്പിച്ചത്. ഇതോടെ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന സനൂപ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചൂണ്ടിക്കാട്ടി. ഇതാണ് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.