'ചിന്നക്കനാല്‍ വനഭൂമിയല്ല, നടക്കുന്നത് കുടിയിറക്കാനുള്ള ശ്രമം'; വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ആരോപണവുമായി പ്രദേശവാസികള്‍

By

Published : Apr 8, 2023, 3:25 PM IST

thumbnail

ഇടുക്കി: ചിന്നക്കനാലിൽ വനം വകുപ്പ് നടത്തുന്നത് കുടിയിറക്കല്‍ ശ്രമമെന്ന് പരാതിയുമായി നാട്ടുകാർ. അരിക്കൊമ്പൻ വിഷയം കോടതിയിൽ എത്തിയതിന് പിന്നിൽ വനംവകുപ്പാണെന്നും ഇവര്‍ ആരോപിച്ചു. ചിന്നക്കനാലിൽ വനഭൂമി ഇല്ലെന്നും, റവന്യൂ ഭൂമി മാത്രമാണ് ഉള്ളതെന്നുമാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്.

1950 കളിൽ ആരംഭിച്ചതാണ് ചിന്നക്കനാൽ സിങ്കു കണ്ടത്തെ കുടിയേറ്റം. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശവാസികൾ കുടിയിറക്ക് ഭീഷണിയിലാണ്. റീ സർവേ നടക്കാത്തതിനാൽ ഇവർക്ക് പട്ടയം ലഭിക്കുന്നുമില്ല. മാത്രമല്ല ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്‌ത ഭൂമിയിലെ കൈയേറ്റകാരാണ് ഇവരെ കാണുന്നത്. എന്നാൽ ആദിവാസി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ വില്ലേജിൽ ഇല്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ പഠന ആവശ്യത്തിന് പോലും ഒരു ബാങ്ക് വായ്‌പ ലഭ്യമാകാത്ത അവസ്ഥയിലാണ് ഇവിടുത്തെ കർഷകർ.

കാട്ടാന വിഷയം വിവാദമാക്കി മേഖലയാകെ വനമാണെന്ന പ്രചാരണം നടക്കുമ്പോൾ, റവന്യൂ വകുപ്പ് നൽകുന്ന വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത് ചിന്നക്കനാലിൽ വനഭൂമി ഇല്ലെന്നാണ്. ആന പാർക്ക് നിര്‍മിക്കുന്നതിനായി ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.