വീരവണക്കം കോടിയേരിക്ക്... റെഡ് സല്യൂട്ട് കോമ്രേഡ്; ചെന്നൈയിൽ അന്തിമോപചാരം അർപ്പിച്ച് പ്രവർത്തകർ - റെഡ് സല്യൂട്ട് കോമ്രേഡ്
🎬 Watch Now: Feature Video
അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അര്‍പ്പിക്കാൻ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ആയിരങ്ങൾ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്. തുടർന്ന് കോടിയേരിയുടെ മൃതദേഹം എംബാം ചെയ്യാനായി രാത്രി 11.50ഓടെ രാമചന്ദ്ര ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ ലാൽസലാം, വീരവണക്കം വിളികളുമായാണ് പ്രിയ സഖാവിന് അന്ത്യാഞ്‌ജലി നേർന്നത്. മൃതദേഹം രാവിലെ 10.30ന് ചെന്നൈയിൽ നിന്ന് കണ്ണൂരിലേക്ക് എത്തിക്കും.
Last Updated : Feb 3, 2023, 8:28 PM IST