Chandy Oommen Puthupally Byelection തിരുവോണ നാളിൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ തിരക്കിലാണ് ചാണ്ടി ഉമ്മന്‍ - തെരെഞ്ഞെടുപ്പ്
🎬 Watch Now: Feature Video
Published : Aug 29, 2023, 4:51 PM IST
കോട്ടയം : തിരുവോണ നാളിൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ തിരക്കിലാണ് ചാണ്ടി ഉമ്മൻ (chandy oommen). പരസ്യ പ്രചരണങ്ങൾക്ക് അവധി ആയതോടെ പുതുപ്പള്ളിയിലെ വീട്ടിൽ ഇരുന്ന് ആളുകളെ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പിക്കാനും വിശേഷങ്ങൾ തിരക്കാനുമാണ് സമയം ചിലവഴിക്കുന്നത്. ഇതിനിടയിൽ വീട്ടിൽ ചാണ്ടി ഉമ്മനെ കാണാനും ആശംസ അറിയിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. കൊച്ചു കുട്ടികൾ ഉൾപ്പെടെ ചാണ്ടി ഉമ്മനെ കാണാനെത്തുന്നു. ഏവരെയും സന്തോഷത്തോടെ ചാണ്ടി ഉമ്മൻ സ്വീകരിക്കുകയാണ്. തിരുവോണനാളിൽ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും മഠങ്ങളും സന്ദർശിക്കും. പുതുപ്പള്ളിയിലെ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ മഹിള കോൺഗ്രസ് പ്രവർത്തകർ ഓണ പൂക്കളമിട്ടു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെ ബി മേത്തരുടെ നേതൃത്വത്തിലായിരുന്നു പൂക്കളമിട്ടത്. ഇനി സെപ്‌റ്റംബർ ഒന്നിനേ സ്ഥാനാർഥിയുടെ പരസ്യ പ്രചരണം ഉണ്ടാകു. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എൻഡിഎയ്‌ക്കും എൽഡിഎഫിനും ഒപ്പത്തിനൊപ്പം കോൺഗ്രസ് പ്രചരണത്തിൽ മുന്നേറുകയാണ്. വരും നാളുകളിൽ കനത്ത പോരാട്ടത്തിന് പുതുപ്പള്ളി സാക്ഷിയാകും.