Chandy Oommen On Bypoll Victory 'വോട്ട് ചെയ്‌തവർക്ക് നന്ദി'; തലപ്പാടി ആശുപത്രി വികസനം പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മന്‍ - അഡ്വ ചാണ്ടി ഉമ്മൻ
🎬 Watch Now: Feature Video
Published : Sep 8, 2023, 8:04 PM IST
കോട്ടയം: വോട്ട് ചെയ്‌തവർക്ക് നന്ദി പറഞ്ഞ് പുതുപ്പള്ളിയുടെ നിയുക്ത എംഎല്‍എ അഡ്വ. ചാണ്ടി ഉമ്മൻ (Chandy oommen on bypoll victory). തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തരവാദിത്തമായി കണക്കാക്കുന്നു. പുതുപ്പള്ളി തലപ്പാടിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി (Thalappady super speciality hospital) വികസനം പൂർത്തിയാക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായി. പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകിയെന്നും ചാണ്ടി ഉമ്മൻ (Chandy oommen) പുതുപ്പള്ളിയിൽ പ്രതികരിച്ചു. തുടർച്ചയായി 53 വർഷം ഉമ്മൻ ചാണ്ടിയെ നിയമസഭയിലെത്തിച്ച പുതുപ്പള്ളി, ചാണ്ടി ഉമ്മനിലൂടെ പുതിയ ജനനായകനെ സ്വന്തമാക്കിയിരിക്കുകയാണ്. 37,719 എന്ന റെക്കോഡ് ഭൂരിപക്ഷവുമായാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ എംഎല്‍എയായത്. വികസനവും സഹതാപ തരംഗവും സ്ഥാനാർഥികളുടെ മികവുമെല്ലാം ചർച്ചയായ പുതുപ്പള്ളിയില്‍ വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ലീഡ് നിലനിർത്തിയാണ് ചാണ്ടി ഉമ്മന്‍റെ മിന്നും നേട്ടം. രണ്ട് തവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജെയ്‌ക് സി തോമസായിരുന്നു പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി. ചാണ്ടി ഉമ്മന്‍ 80,144 വോട്ടുകളാണ് ആകെ നേടിയത്. 42,425 വോട്ട് ഇടത് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് സ്വന്തമാക്കിയപ്പോള്‍ എന്‍ഡിഎ സാരഥി ലിജിന്‍ ലാല്‍ 6,558 വോട്ടാണ് നേടിയത്.