Chandy Oommen Met Voters After Election : വോട്ടര്‍മാരെ നേരില്‍ക്കണ്ട് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ; മഴയെ അവഗണിച്ച് പദയാത്ര - Chandy Oommen

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 10, 2023, 1:37 PM IST

കോട്ടയം : ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കാര്‍ നല്‍കിയ ഉജ്വല വിജയത്തിന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍ (Chandy Oommen Met Voters After Election). മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ടാണ് ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചത്. ശനിയാഴ്‌ച രാവിലെ 8 മണിയോടെ വാകത്താനം നാലുന്നാക്കലില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. 28 കിലോമീറ്റര്‍ നടന്ന് കൂരോപ്പട ളാക്കാട്ടൂരില്‍ യാത്ര അവസാനിച്ചു. വഴി നീളെ ചാണ്ടിയെ കാണാന്‍ സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കാത്തുനിന്നത്. എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു ചാണ്ടി ഉമ്മന്‍റെ പദയാത്ര. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവുമായ ചാണ്ടി ഉമ്മന്‍ (Chandy Oommen) (യുഡിഎഫ്), ലിജിന്‍ ലാല്‍ (Lijin Lal) (എന്‍ഡിഎ), ജെയ്‌ക് സി തോമസ് (Jaick C Thomas) (എല്‍ഡിഎഫ്) എന്നിവരായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. ചാണ്ടി ഉമ്മന്‍ 80,144 വോട്ടുകളാണ് ആകെ നേടിയത്. 42,425 വോട്ട് ജെയ്‌ക് സി തോമസ് സ്വന്തമാക്കിയപ്പോള്‍ ലിജിന്‍ ലാല്‍ 6,558 വോട്ടാണ് നേടിയത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.