കൊല്ലത്ത് വ്യാജ നമ്പർ പ്ലേറ്റിലുള്ള കാർ പിടികൂടി ; കാറില്‍ ഒരുലക്ഷം രൂപയും മൊബൈൽ ഫോണുകളും - നമ്പർ പ്ലേറ്റ്
🎬 Watch Now: Feature Video
കൊല്ലം: ആശ്രാമം മൈതാനത്ത് നിന്ന് വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാര്‍ പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മറ്റൊരു കാറിന്‍റെ നമ്പർ പ്ലേറ്റ് ആണ് ഹാരിയര്‍ കാറിൽ വ്യാജമായി ഉപയോഗിച്ചത്. വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസന്‍സ് ഉള്‍പ്പടെ ലഭിച്ചതായി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റ് അറിയിച്ചു.
വാഹനത്തില്‍ നിന്ന് ഒരുലക്ഷം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. വാഹനം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിടികൂടിയ വാഹനത്തിന്‍റെ ഒറിജിനല്‍ നമ്പർ പ്ലേറ്റ് കാറിന്‍റെ ഡിക്കിയില്‍ നിന്നാണ് ലഭിച്ചത്.
KA 03 NF99 77 എന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പർ പ്ലേറ്റ് ആണ് വാഹനത്തില്‍ ഉപയോഗിച്ചത്. വേഗത്തിൽ ഇളക്കി മാറ്റാന്‍ കഴിയുന്ന രീതിയിലാണ് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നത്. വാഹനം ലോക്ക് ചെയ്യാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കാറിന്‍റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞു.
വാഹനത്തില്‍ ഉപയോഗിച്ചിരുന്ന നമ്പറിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതും ഹാരിയര്‍ കാര്‍ തന്നെയാണ്. ഈ വാഹനം തിരുവനന്തപുരത്ത് ഉള്ളതായി ഉടമ സ്ഥിരീകരിക്കുകയും ചെയ്‌തു.