ഉടമ ഇറങ്ങിയതിന് പിന്നാലെ കാറിന് തീ പിടിച്ചു, തുടര്‍ന്ന് കത്തിനശിച്ചു ; അപകടം മുക്കത്ത് - കാർ കത്തി നശിച്ചു
🎬 Watch Now: Feature Video
കോഴിക്കോട് : മുക്കത്ത് കുറ്റിപ്പാലയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. മലയമ്മ സ്വദേശി സതീഷിന്‍റെ കാറിനാണ് തീ പിടിച്ചത്. ഞായറാഴ്‌ച (ഏപ്രിൽ 16) വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
കോഴിക്കോട് മുക്കം കുറ്റിപ്പാല അങ്ങാടിയിൽ സാധനം വാങ്ങാൻ വേണ്ടി ഉടമ കാറിൽ നിന്ന് ഇറങ്ങിയ സമയത്താണ് തീ പടർന്നത്. സതീഷ് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ തന്നെ തീ ആളി പടരുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി.
ഉടൻ തന്നെ കെമിക്കൽ ഫോം പമ്പ് ചെയ്‌ത് തീ അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. മുക്കത്ത് നിന്ന് ചേന്ദമംഗല്ലൂരിലേക്ക് പോകുകയായിരുന്ന കാറാണ് കത്തി നശിച്ചത്. KL57C 5454 നമ്പർ മാരുതി വാഗണർ കാറിനാണ് തീ പിടിച്ചത്.
Also read : മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; സഞ്ചാരികളും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴക്ക്