Car Falls Into Gorge Kozhikode കാർ നിയന്ത്രണം വിട്ട് നൂറടി താഴ്‌ചയിലേക്ക് മറിഞ്ഞു, 15 അടി താഴ്‌ചയിൽ തങ്ങി നിന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - car fell into ditch
🎬 Watch Now: Feature Video
Published : Oct 10, 2023, 1:39 PM IST
കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം (Car Falls Into Gorge Kozhikode). കോഴിക്കോട് - മലപ്പുറം ജില്ല അതിർത്തിയായ പന്നിക്കോട് - തൃക്കളയൂർ ക്ഷേത്രത്തിന് സമീപം പഴം പറമ്പിലാണ് അപകടം ഉണ്ടായത്. ഇന്നലെ (ഒക്‌ടോബർ 9) രാത്രി 10.30ഓടെ മലപ്പുറം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് (Car accident). കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ഷംസീർ മാത്രമായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നൂറടിയോളം താഴ്‌ച ഉണ്ടായിരുന്നു, എന്നാൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ 15 അടി താഴ്‌ചയിലെ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ വടംകെട്ടി നിർത്തിയാണ് ഷംസീറിനെ പുറത്തെടുത്തത്. പിന്നീട് ക്രെയിൻ എത്തിച്ചു കൊക്കയിൽ നിന്നും കാർ പുറത്തെടുത്തു. കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
Also read: Vattappara Lorry Accident വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം : ഡ്രൈവർ മരിച്ചു