Car Collide With Lorry : തൃശൂർ ചെറുതുരുത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്‌ - നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 23, 2023, 11:10 PM IST

തൃശൂര്‍: ചെറുതുരുത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം (Car Collide With Lorry). കാർ യാത്രികരായ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലായിരുന്നു അപകടം (Cheruthuruthi Accident). നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു (Car went out of control and collided with lorry). അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. പ്രദേശത്തുണ്ടായിരുന്ന കാൽനടയാത്രികർ തലനാരിഴക്കാണ് ഓടി മാറി രക്ഷപ്പെട്ടത്. കോട്ടയം പാലാ-പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു. ഒക്‌ടോബര്‍ 18 ന്‌ രാത്രി ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ടുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്‌ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23) അരീപ്പറമ്പ് സ്വദേശി അഭി (18) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.