രോഗിയുമായി പോയ ആംബുലന്‍സിന് തടസം നിന്ന് കാർ; ഡ്രൈവറുടെ അഭ്യാസം കിലോമീറ്ററുകളോളം, നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് - ambulance carrying the patient blocked
🎬 Watch Now: Feature Video
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗ തടസം സൃഷ്‌ടിച്ച് കാർ ഡ്രൈവർ. കോഴിക്കോട് കക്കോടി ബൈപാസ് ഭാഗത്താണ് ആംബുലൻസിന് കാര്‍ തടസം സൃഷ്‌ടിച്ചത്. ഇടയ്‌ക്കിടക്ക് ബ്രേക്കിട്ട് കാർ ഡ്രൈവർ അഭ്യാസം നടത്തിയതോടെ ആംബുലൻസിൻ്റെ വേഗത കുറഞ്ഞു.
കാറിനെ ഓവര്‍ടേക്ക് ചെയ്‌ത് പോകാനും ആംബുലൻസിന് കഴിഞ്ഞില്ല. ഇതോടെ രോഗിയുടെ ബന്ധുക്കള്‍ പൊലീസിൽ വിവരമറിയിച്ചു. ഇതിന് പിന്നാലെ നന്മണ്ട ആര്‍ടിഒയ്‌ക്കും പരാതി നല്‍കി. ബന്ധുക്കളുടെ പരാതിയിൽ വാഹന ഉടമയ്‌ക്ക് നോട്ടിസ് നൽകി മോട്ടോർ വാഹന വകുപ്പ് തുടർ നടപടിക്ക് ഒരുങ്ങുകയാണ്.
നടപടിയുമായി മോട്ടോർ വാഹന വകുപ്പ്: വാഹന ഉടമയായ കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഒപ്പം മെഡിക്കൽ കോളജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ പരിശീലനവും നൽകും. തുടർന്ന് അവിടെ സേവനവും ചെയ്യണം. സുപ്രീം കോടതി നിർദേശ പ്രകാരമുള്ള നടപടിയാണിത്.
Also Read : 535 കോടി രൂപയുള്ള കണ്ടെയ്‌നര്‍ ലോറി തകരാറിലായി പെരുവഴിയില്‍ ; കനത്ത സുരക്ഷയൊരുക്കി പൊലീസ്