പല്ലി ദേഹത്തേക്ക് ചാടി; ഭയന്ന് വിറച്ച് ഡ്രൈവര്‍, നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചു - നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചു
🎬 Watch Now: Feature Video
തൃശൂര്‍: പല്ലി ദേഹത്തേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കേച്ചേരി പാലത്തിന് സമീപം ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
തൃശൂരില്‍ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് പല്ലി ഡ്രൈവറുടെ ദേഹത്ത് ചാടിയത്. ഇതോടെ കാര്‍ നിയന്ത്രണം വിടുകയും വഴിയരികിലെ പോസ്റ്റിലിടിക്കുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാറിനും വൈദ്യുത പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിന് പിന്നാലെ മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഏറെ നേരത്തിന് ശേഷം കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്: പത്തനംതിട്ട റാന്നിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥിക്കും ആയയ്‌ക്കും പരിക്ക്. രാവിലെ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ബഥനി ആശ്രമം സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്‍, ബസിലെ ആയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചോവൂര്‍മുക്കില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസിന്‍റെ ചക്രം റോഡരികിലുണ്ടായിരുന്ന കല്ലുകളില്‍ തട്ടിയതോടെ ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെത്തി ബസിലുണ്ടായിരുന്ന എട്ട് വിദ്യാര്‍ഥികളെയും പുറത്തെടുത്തു.
റോഡിന്‍റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.