'ബസ് വൈകി'; മഞ്ചേരിയില്‍ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂര മര്‍ദനം, അന്വേഷണം - kerala news updates
🎬 Watch Now: Feature Video
Published : Dec 20, 2023, 6:48 PM IST
|Updated : Dec 20, 2023, 10:52 PM IST
മലപ്പുറം: മഞ്ചേരിയില്‍ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂര മര്‍ദനം. കൂമംകുളം സ്വദേശി ഫിജേഷിനാണ് മര്‍ദനമേറ്റത്. മറ്റ് സ്വകാര്യ ബസിലെ ജീവനക്കാരായ ഷഫീഖ്, ഫാസില്‍ എന്നിവരാണ് മര്‍ദിച്ചത് (Bus Conductor attacked In Manjeri). ബസിന്‍റെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇന്നലെ (ഡിസംബര്‍ 19) രാത്രി 8.45 ഓടെയാണ് സംഭവം. കോഴിക്കോട് പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറാണ് ഫിജേഷ്. കോഴിക്കോട് നിന്നും 7.30ന് മഞ്ചേരിയില്‍ എത്തേണ്ട ബസ് 8 മണിക്കാണ് മഞ്ചേരിയില്‍ എത്തിയത്. ഈ റൂട്ടില്‍ കഴിഞ്ഞ ദിവസം വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ നിരവധി ബസുകള്‍ സമയം വൈകിയാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്. എട്ട് മണിക്ക് മഞ്ചേരിയിലെത്തിയ ബസ് പെട്രോള്‍ അടിക്കാനായി പമ്പില്‍ കയറ്റിയപ്പോഴാണ് കണ്ടക്‌ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഫിജേഷ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. സംഭവത്തില്‍ ഫിജേഷ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.