Bus Accident Vyttila: വൈറ്റിലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക് - കൊച്ചിയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/24-09-2023/640-480-19592344-thumbnail-16x9-kochi.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 24, 2023, 8:38 AM IST
എറണാകുളം : കൊച്ചി വൈറ്റിലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വൈറ്റില ഹബ്ബിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കുമ്പളം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരുക്കേറ്റു (Private Bus Accident). അതേസമയം എതിരേ വന്ന ഓട്ടോറിക്ഷയിലും ബസ് തട്ടിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കവും സംഘർഷവുമുണ്ടായി. പൊതു നിരത്തിൽ വച്ചാണ് ഒട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും പരസ്‌പരം ഏറ്റുമുട്ടിയത്. യാത്രക്കാരുടെ പരാതിയിൽ സഫ എന്ന സ്വകാര്യ ബസിനെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഇതിനകം നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഹൈക്കോടതി ഉൾപ്പടെ വിഷയത്തിൽ സ്വമേധയ കേസെടുക്കുകയും മത്സരയോട്ടം തടയാൻ കർശന നിർദേശം നൽകുകയും ചെയ്‌തിരുന്നു. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്നുണ്ടായ അപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതേ തുടർന്നായിരുന്നു ഗതാഗത വകുപ്പ് ബസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത് പൂർണമായും നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.