അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; വേളിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്, ഒരു മരണം - fire force
🎬 Watch Now: Feature Video
Published : Nov 28, 2023, 8:56 PM IST
|Updated : Nov 28, 2023, 9:59 PM IST
തിരുവനന്തപുരം: നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണ് അതിഥി തൊഴിലാളി മരിച്ചു (migrant labour died). പശ്ചിമബംഗാൾ സ്വദേശി രാജ് കുമാർ (34) ആണ് മരിച്ചത്. തിരുവനന്തപുരം വലിയ വേളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം. സ്ഥലത്ത് പുതിയ കെട്ടിടത്തിന്‍റെ നിർമാണം നടക്കവെയാണ് സംഭവം (building collapsed). പുതിയ കെട്ടിടം പണിക്കായി കുഴിയെടുക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞു തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. വൈകിട്ട് 5:30 തോടെയാണ് സംഭവം. സ്ഥലത്ത് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി അപകടത്തില്‍പ്പെട്ടവരെ ആവശിഷ്‌ടങ്ങളിൽ നിന്ന് പുറത്ത് എത്തിച്ചിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയെങ്കിലും രാജ് കുമാറിനെ രക്ഷിക്കാനായില്ല. ഒപ്പം അപകടത്തിൽപ്പെട്ടയാൾ ചികിത്സയിലാണ്. അതേസമയം ഉത്തരകാശിയില്‍ നവംബർ 12 ന് നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തിന്‍റെ ഒരുഭാഗം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയ വന്‍ ദുരന്തത്തിന് 17-ാം നാള്‍ ശുഭകരമായ അവസാനം. തൊഴിലാളികള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പുറത്ത് എത്തിയ തൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കാനുള്ള സംവിധാനം തുരങ്ക മുഖത്ത് നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. തൊഴിലാളികള്‍ ആരും അപകട നിലയിലല്ലെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: രക്ഷാ ദൗത്യത്തിന് ചരിത്ര വിജയം; തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു