VIDEO| വിവാഹത്തിന് ചെണ്ട കൊട്ടി വധു; ഇലത്താളവുമായി വരന്‍, ആവേശം നിറച്ച് ശിങ്കാരിമേളം - വിവാഹ ചടങ്ങിനിടെ ചെണ്ടകൊട്ടി
🎬 Watch Now: Feature Video
തൃശൂർ: വിവാഹ ചടങ്ങിനിടെ ചെണ്ടകൊട്ടി തകർത്താടി നവവധു. ഗുരുവായൂർ ക്ഷേത്രത്തിലാണ് കണ്ണിനും മനസിനും കുളിർമയേകിയ വിവാഹ ചടങ്ങ് നടന്നത്. ചെണ്ട കലാകാരനായ അച്ഛനും ഒരു കൂട്ടം വാദ്യ കലാകാരന്മാർക്കുമൊപ്പം ആവേശത്തിൽ നിന്ന് കൊട്ടിയ വധുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വധുവിനൊപ്പം ഇലത്താളവുമായി മുഖാമുഖം നിന്ന് പരസ്‌പരം ചിരിച്ചുകൊണ്ട് വരനും കൂടെകൂടി. ദേവാനന്ദ് - ശിൽപ ശ്രീകുമാർ എന്നിവരുടെ വിവാഹ വേളയാണ് കേരളം ഒന്നടങ്കം കണ്ടത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് വിവാഹ ആശംസകളും അഭിനന്ദന കമന്‍റുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
Last Updated : Feb 3, 2023, 8:37 PM IST