Blind Woman Arrested | കാഴ്‌ച പരിമിതിയുള്ള യുവതിയെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു ; നടപടി വായ്‌പ അടച്ചില്ലെന്ന് ആരോപിച്ച് - ബാങ്കിന്‍റെ നടപടിയ്ക്കെതിരെ പരാതി നൽകി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 15, 2023, 9:53 PM IST

കോട്ടയം: കാഴ്‌ച പരിമിതിയുള്ള യുവതിയെ വായ്‌പ തിരിച്ചടച്ചില്ല എന്നാരോപിച്ച് ജയിലിലടച്ചു. (Blind Woman Arrested Allegedly Defaulting On A Loan) അയ്‌മനം വരമ്പിനകം മാഞ്ചിറ വീട്ടിൽ എം. എസ് സീനമോൾക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത് (Blind Woman Arrested). 2023 ഓഗസ്റ്റ് 16നാണ് കോട്ടയം വെസ്റ്റ് പോലീസ് സീനമോളെ അറസ്റ്റ് ചെയ്‌ത് ജയിലിലിട്ടത്. 17 വർഷം മുൻപ് എസ്‌ടിഡി  ബൂത്ത് തുടങ്ങാൻ എടുത്ത വായ്‌പ തിരിച്ചടച്ചില്ലെന്ന ബാങ്കിന്‍റെ പരാതിയെ തുടർന്നാണ് സീന മോള്‍ക്കെതിരെ നടപടിയെടുത്തത്. 2005ൽ കോട്ടയം ജില്ല സഹകരണ ബാങ്കിന്‍റെ കുമരകം ശാഖയിൽ നിന്ന് 50000 രൂപയാണ് സീന മോൾ വായ്‌പയെടുത്തത്. ഇരുപതിനായിരം രൂപയോളം ബാങ്കിൽ അടച്ച ശേഷം തിരിച്ചടവ് മുടങ്ങി. 2020ൽ ബാങ്കിന്‍റെ നിർദ്ദേശ പ്രകാരം 34221 രൂപ ബാങ്കിൽ അടച്ച് രസീത് വാങ്ങി. എന്നാൽ കഴിഞ്ഞ മാസം 16ന് ചെക്കുകേസുണ്ടെന്നുപറഞ്ഞ് സീനയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 17ന് ഉച്ചയ്ക്ക്‌ 41000രൂപയോളം കോടതിയിൽ കെട്ടിവച്ച് സീനയെ ബന്ധുകളും നാട്ടുകാരും ചേർന്ന് ജാമ്യത്തിലിറക്കി. 80% കാഴ്ച വൈകല്യമുള്ള സീനമോൾക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ട്. ബാങ്കിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വായ്‌പ തിരിച്ചടച്ചിട്ടും തനിക്ക് നേരെയുണ്ടായ നടപടിയിൽ നഷ്‌ടപരിഹാരം ലഭിക്കണമെന്ന്‌ സീനമോളും കുടുംബവും ആവശ്യപ്പെട്ടു. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ഡയറക്‌ടർ ബോർഡ് കൂടി തീരുമാനമെടുക്കാമെന്ന് ബാങ്ക് അധികൃതർ സീനമോളുടെ വീട്ടിലെത്തി അറിയിച്ചിട്ടുണ്ട്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.