'എടുത്തുകൊണ്ടുപോയാൽ നമ്മളെങ്ങനെ തൃശൂരിൽ പോകും' ; മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് മുരളീധരൻ - K Muraleedharan
🎬 Watch Now: Feature Video
Published : Jan 4, 2024, 12:31 PM IST
|Updated : Jan 4, 2024, 1:01 PM IST
കോഴിക്കോട് : ഇന്നലെ തൃശൂരിൽ നടത്തിയ 'സ്ത്രീ ശക്തി മോദിക്കൊപ്പം' എന്ന മഹിള സമ്മേളനം കൊണ്ട് ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു (Modi guarantee will not work in Kerala, Says K Muraleedharan). തൃശൂരിലെ ബിജെപി പ്രതീക്ഷ വെറുതെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പലരും പോയത്. എന്നാൽ, അത് ബിജെപി വോട്ടല്ല. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരെയൊക്കെ അണിനിരത്തിയാലും ബിജെപിക്ക് സീറ്റ് കിട്ടില്ല. തൃശൂർ എടുത്ത് കൊണ്ടുപോയാൽ നമ്മൾ എങ്ങനെ തൃശൂരിൽ പോകുമെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി തല പൊക്കുമ്പോൾ, വല്ലാതെ കളിക്കണ്ട സ്വർണം കയ്യിലുണ്ട് എന്ന് മോദി പറയും. അപ്പോൾ പിണറായി അടങ്ങും. എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയുകയാണെന്നും മുരളീധരൻ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിൽ തന്‍റെ താൽപര്യം മത്സരത്തിൽ നിന്ന് മാറി നിൽക്കണം എന്നാണ്. എന്നാൽ, പാർട്ടി പറഞ്ഞാൽ മത്സരിക്കും. വടകര തന്നെയാണ് താൽപര്യം. പിണറായിയുടെ പോഷക സംഘടനയാണ് കേരള പൊലീസ്. പിണറായി തമ്പുരാൻ എന്നും നാടു വാഴില്ല എന്ന് പൊലീസ് മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.