മണിപ്പൂരിലേത് ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണം, നാളെ കേരളത്തിലും നടക്കാം : ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ

🎬 Watch Now: Feature Video

thumbnail

By

Published : Jul 7, 2023, 10:37 PM IST

കോഴിക്കോട് : ഇന്ന് മണിപ്പൂരെങ്കിൽ നാളെ കേരളം ആണെന്ന ഭീതിയിലാണ് ജീവിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. മണിപ്പൂരിൽ നടക്കുന്ന കലാപത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. മണിപ്പൂർ കലാപം ഒരു വിഭാ​ഗത്തെ ഇല്ലാതാക്കാൻ കരുതിക്കൂട്ടി ചെയ്‌തതാണെന്നും അദ്ദേഹം ആരോപിച്ചു. 

തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ 200 ലധികം ആരാധനാലയങ്ങളാണ് അവർ തകർത്തത്. വിഷയത്തിൽ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read : Manipur Violence| 'കേന്ദ്രം കാഴ്‌ചക്കാരായി നിൽക്കുന്നു'; കലാപം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍

അതേസമയം മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശക്തമായ പട്ടാള സാന്നിധ്യം ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കലാപം ന്യൂനപക്ഷ പീഡനം മാത്രമായി കാണുന്നില്ലെന്നും രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.