ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂരിലെ 'തേന്‍പാട'ങ്ങളില്‍ വീണ്ടും കരടിയിറങ്ങി - wild Bear in Nilambur
🎬 Watch Now: Feature Video
Published : Jan 9, 2024, 10:51 PM IST
മലപ്പുറം : ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂരില്‍ വീണ്ടും കരടി ഇറങ്ങി. നിലമ്പൂർ പൂക്കോട്ടുംപാടത്താണ് കരടിയിറങ്ങിയത്. ജനവാസ മേഖലയായതിനാൽ കരടിയിറങ്ങിയത് വലിയ ഭീക്ഷണി ഉയർത്തുന്നു. ഇവിടെ റബ്ബര്‍ തോട്ടത്തിൽ തേൻകൃഷി ചെയ്യുന്നുണ്ട്. ആല തോട്ടത്തിലാണ് കരടിയിറങ്ങിയതത് (wild Bear in Nilambur ). ഒരു മാസമായി ഈ പ്രദേശത്ത് കരടിയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടെ റബ്ബര്‍ തോട്ടത്തില്‍ തേൻ കൃഷി ഉണ്ട്. അതിനാല്‍ ഓരോ തവണയും കരടി സ്ഥലത്തെത്തി തേൻ പെട്ടികള്‍ തകര്‍ക്കുകയും തേൻ കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. കരടിയെ കണ്ട ഉടനെ നാട്ടുകാര്‍ വനം വകുപ്പിനെ ( Forest Department ) വിവരമറിയിച്ചെങ്കിലും വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ രാത്രി എത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട് കരടിയുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തിയിട്ടുണ്ട് രാത്രി കാലങ്ങളില്‍ പ്രദേശത്ത് കരടിയിറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്