Bachchu Kadu protest outside Sachin Tendulkar house ചൂതാട്ട ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്നു; സച്ചിന്‍റെ വസതിക്ക് മുന്നിൽ എംഎൽഎയുടെ പ്രതിഷേധം - സച്ചിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/31-08-2023/640-480-19400940-thumbnail-16x9--sachin-tendulkar.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Aug 31, 2023, 10:38 PM IST
മുംബൈ (മഹാരാഷ്‌ട്ര) : ഓണ്‍ലൈൻ ചൂതാട്ട ഗെയിം ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ (Sachin Tendulkar) വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി എംഎൽഎ ബച്ചു കാഡു (MLA Bachchu Kadu). സച്ചിന്‍റെ ബാന്ദ്രയിലെ വസതിക്ക് മുന്നിലാണ് പ്രഹർ ജനശക്തി പക്ഷ എംഎൽഎയായ ബച്ചു കാഡുവും അനുയായികളും ചേർന്ന് പ്രതിഷേധം നടത്തിയത് (Bachchu Kadu protest in front of Sachin Tendulkar house). ഓണ്‍ലൈൻ ചൂതാട്ട ഗെയിമുകൾ യുവാക്കളെ നശിപ്പിക്കുമെന്നും ഇവയെ പ്രോത്സാഹിപ്പിക്കുന്ന സച്ചിൻ തന്‍റെ ഭാരത് രത്‌ന പുരസ്‌കാരം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ബച്ചു കാഡുവിന്‍റെ പ്രതിഷേധ സമരം. ഒടുവിൽ പൊലീസ് എത്തിയാണ് ബച്ചു കാഡുവിനേയും അനുയായികളേയും വീടിന് മുന്നിൽ നിന്ന് നീക്കിയത്. മഹാരാഷ്ട്ര പൊലീസ് ആക്‌ടിലെ സെക്ഷൻ 37 (നിരോധന ഉത്തരവുകളുടെ ലംഘനം), 135 എന്നിവ പ്രകാരം കാഡുവിനും 22 അനുയായികൾക്കുമെതിരെ കേസെടുത്തതായി ബാന്ദ്ര പൊലീസ് അറിയിച്ചു. ചൂതാട്ട ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ ബച്ചു കാഡു നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. 2019 മുതൽ 2022 വരെ ഉദ്ധവ് താക്കറെ സർക്കാറിൽ ജലവിഭവ മന്ത്രിയായിയിരുന്നു ബച്ചു കാഡു. നിലവിൽ അചൽപുർ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയാണ്.