video: അയോധ്യ രാമക്ഷേത്രത്തിന്‍റെ മനോഹര ദൃശ്യങ്ങൾ
🎬 Watch Now: Feature Video
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്‍റെ 55 സെക്കൻഡ് നീളുന്ന വീഡിയോ പങ്കുവെച്ച് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. രണ്ട് ദിവസം മുമ്പ് ക്ഷേത്ര കവാടത്തിലെ പ്രതിമകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്രത്തിന്‍റെ മുഴുവൻ ഭാഗവും പുറത്ത് വിട്ടിരിയ്‌ക്കുകയാണ്. ക്ഷേത്രത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള ലൈറ്റ് ഷോയ്ക്കിടയിൽ പകർത്തിയെടുത്തതാണ് മനോഹര ദൃശ്യങ്ങൾ. ആദ്യ വീഡിയോ ക്ഷേത്രത്തിന്‍റെ നിർമാണ പ്രവൃത്തിയുടെ പുരോഗതി കാണിക്കാനായിരുന്നെങ്കിൽ രണ്ടാം വീഡിയോ കെട്ടിടത്തിന്‍റെ അകവും പുറവും ഘടനയും ചുറ്റുഭാഗവും കാണിക്കുന്നുണ്ട്. ജനുവരി 22 ന് നടക്കുന്ന രാമ ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ രാംലല്ല വിഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിയ്‌ക്കും. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുള്ള ക്ഷേത്രത്തിന്‍റെ ഹാളില്‍ നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭ മണ്ഡപം, പ്രാർഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളുണ്ട്. കൊത്തുപണികൾ കൊണ്ടലങ്കരിച്ച 392 തൂണുകളും 44 വാതിലുകളുമാണ് ഉള്ളത്. ക്ഷേത്രത്തിന്‍റെ നാല് കോണുകളിൽ സൂര്യൻ, ഭഗവതി, ഗണേശൻ, ശിവൻ എന്നീ ദൈവങ്ങൾക്കായി നാല് മന്ദിരങ്ങൾ ഉണ്ട്.
also read: രാമക്ഷേത്രം; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് രാമക്ഷേത്ര ട്രസ്റ്റ്