ഹിൻഡൺ വ്യോമ താവളത്തിന് സമീപം സുരക്ഷ വീഴ്‌ച; തുരങ്ക സമാനമായ കുഴി കണ്ടെത്തി - വ്യോമ താവളത്തിന് സമീപം സുരക്ഷാ വീഴ്‌ച

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 11, 2023, 10:20 PM IST

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഹിൻഡൺ എയർബേസിൽ ഗുരുതര സുരക്ഷ വീഴ്‌ച. വിമാനത്താവളത്തിന്‍റെ മതിലിന് സമീപം തുരങ്ക സമാനമായ വലിയ കുഴി കണ്ടെത്തി (Attempt To Breach Security Of Hindon Airbase; Police Found Suspicious Pit). നാലടിയോളം ആഴമുള്ള കുഴിയാണ് കണ്ടെത്തിയത്. കുഴി കണ്ടെത്തിയതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഴി അടയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിർത്തി ഭിത്തിക്ക് സമീപം ആരോ കുഴിയെടുത്തതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് സ്ഥലം ഡിസിപി ശുഭം പട്ടേൽ പറഞ്ഞു. ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയതായാണ് വിവരം. കുഴിയെടുത്തത് സംബന്ധിച്ച് നാട്ടുകാരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. ഇതിനു മുന്‍പും ഹിൻഡൺ എയർബേസ് വളപ്പിൽ നുഴഞ്ഞുകയറാൻ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ എയർബേസിന്‍റെ വളപ്പിൽ കുഴിയെടുക്കുന്നത് ഇതാദ്യമായാണെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റേൺ എയർ കമാൻഡിന്‍റെ പ്രധാന വ്യോമതാവളമാണ് ഹിൻഡൺ. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളം കൂടിയാണിത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.